പഠനമേഖല 


  • കൂടിയാട്ടത്തിന്റെ  രൂപീകരണ കാലം
  • വികാസപരിണാമങ്ങൾ 
  • സാമൂഹികപശ്ചാത്തലം 
  • അഭിനയവും വാക്കും വളർന്നുവന്ന സമാന്തര വഴികൾ 
  • വിദൂഷകന്റെ രംഗപ്രവേശം 
  • ഘടനാപരമായ പൂർണത 
  • കേരളത്തിലെ ഭൂപ്രകൃതിയും നാടൻ കലാപാരമ്പര്യവും സ്വീകരിച്ച രീതി സാധ്യമാക്കിയ പുറപ്പാട്, നിർവഹണം, കൂടിയാട്ടം എന്നീ ഘട്ടങ്ങൾ 
  • ഹസ്തലക്ഷണദീപിക 
  • മുദ്രാഭിനയത്തിന് വ്യാകരണപരമായ പൂർത്തി 
  • അഭിനയത്തെ സംബന്ധിച്ചും വാക്കിനെ സംബന്ധിച്ചും സൗന്ദര്യശാസ്ത്രപരമായ നാട്യശാസ്ത്രത്തിലെ അഭിനയ പദ്ധതികളുമായി ഉള്ള സാജാത്യ വൈജാത്യങ്ങൾ 
  • കേരളത്തിന്റെ മാത്രമായ സാംസ്കാരിക ഉൽപന്നമെന്ന നിലയിൽ ഉള്ള പ്രസക്തി
  • ആധുനികമായ ജീവിതസാഹചര്യങ്ങൾ കൊണ്ടുണ്ടായ പരിവർത്തനങ്ങൾ
  •  അടിയന്തര കൂത്തിൽ നിന്നും കാഴ്ച കൂത്തിലേക്കുള്ള ചരിത്രപരമായ പരിവർത്തനം,  സാമൂഹിക സാഹചര്യം
  •  ജനപ്രിയതയ്ക്ക്  വേണ്ടി കലയ്ക്കുമേൽ ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ
  •  ആശയത്തെ സംരക്ഷിക്കാൻ കല നേരിടുന്ന പ്രതിസന്ധി
  •  കാഴ്ച്ചക്കു വേണ്ടി മാത്രമുള്ള ഉപാധിയായി വൈവിധ്യമാർന്ന ആഹാര്യം ഉപയോഗിക്കുന്ന സമകാലിക സാഹചര്യത്തിന്റെ വിമർശനാത്മക പഠനം
 തുടങ്ങിയ മേഖലകളിലൂടെ ഗവേഷണോന്മുഖമായ പഠനം ആണ് ഉദ്ദേശിക്കുന്നത്

COURSE OUT COME

1.     കേരളത്തിന്റെ സാംസ്കാരികചരിത്രത്തെ കലാചരിത്രവുമായി താരതമ്യപ്പെടുത്തുവാൻ പ്രാപ്തനാകുന്നു.

2.     ഭൂപരിഷ്കരണത്തിന്റെ സംസ്കാരികമായ പ്രത്യാഘാതങ്ങളും മാറിയ കേരളസമൂഹത്തിലെ ഭൂവിനിയോഗങളും വിമർശന ബുദ്ധ്യാപരിശോധിക്കാൻ പ്രാപ്തനാകുന്നു.

3.     കലാകാരന്മാർ ചരിത്രത്തിൽ പ്രതിസന്ധിയെ മറികടക്കാൻ കണ്ടെത്തിയ മാർഗ്ഗങ്ങൾ തങ്ങളുടെ കലാപ്രവർത്തനത്തിലെ പ്രായോഗിക പ്രതിസന്ധികളുമായി തുലനം ചെയ്യാനും അതിജീവനതന്ത്രങ്ങൾ ആവിഷ്കരിക്കാനും പ്രാപ്തനാകുന്നു.

4.     കൂടിയാട്ടത്തിന്റെ ഘടന മനസ്സിലാക്കുന്നു.

5.     വിദൂഷകന്റെ ചരിത്ര പരിണാമങ്ങളിലൂടെ മലയാളഭാഷയുടെ തനത്തുടർച്ചകളെ ചരിത്രത്തിൽ കണ്ടെത്താനും സമകാലിക ഭാഷാ പ്രതിസന്ധികളുമായി താരതമ്യം ചെയ്യാനും പ്രാപ്തനാകുന്നു.

6.     കൂടിയാട്ടത്തിന്റെ ഘടനയുടെ സങ്കീർണ്ണത മനസ്സിലാക്കി സമകാലിക നാടകവേദിയിൽ ശൈലീകൃതമായ രംഗാവിഷ്കാരം പരീക്ഷിക്കുവാൻ പ്രാപ്തിനേടുന്നു.