മലയാളഭാഷയുടെ ഉത്ഭവം, വികാസം, ചരിത്രഘട്ടങ്ങൾ, ഗോത്രബന്ധം, വ്യാകരണം എന്നീ വിഷയങ്ങളിൽ വിശദമായ ധാരണ ലഭ്യമാവുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം. കേരളപാണിനീയം, ലീലാതിലകം എന്നീ ഗ്രന്ഥങ്ങളെയാണ് വ്യാകരണപഠനത്തിന്  പ്രധാനമായും അടിസ്ഥാനമാക്കുന്നത്. അവയുടെ വിമർശനാത്മകമായ പഠനമാണ് ഉദ്ദേശിക്കുന്നത്.  മലയാളത്തിലെ പ്രധാനപ്പെട്ട വ്യാകരണകൃതികളും അതിനോടൊപ്പം സാമാന്യമായി പഠിക്കപ്പെടുന്നുണ്ട്.