PMLS 10732

മലയാളചെറുകഥാസാഹിത്യം

യൂണിറ്റ്–1

ആദ്യകാലകഥകൾ–പത്രമാസികകളിൽ കഥ പ്രത്യക്ഷപ്പെടുന്നു–കഥവായനവിനോദത്തിനുളള ഒരുപാധി–കൽപ്പിതകഥകൾ–കുറ്റാന്വേഷണകഥകൾ–യാത്ര. കോടതിവ്യവഹാരം, പ്രണയം എന്നിങ്ങനെയുളള വിഷയങ്ങൾ–ആദ്യകാലകഥാകൃത്തുക്കൾ.

വിശദപഠനം

1. വാസനാവികൃതി വേങ്ങയിൽ കുഞ്ഞിരാമൻനായനാർ

2. എന്റെ ഗന്ധർവ്വസ്നേഹിതൻ ഇ.വി. കൃഷ്ണപിളള

യൂണിറ്റ്–2

നവോത്ഥാനകാലകഥകൾ ഭാരതീയവും കേരളീയവുമായ നവോത്ഥാനം. സാമൂഹ്യ രാഷ്ട്രീയ ഗതിവിഗതികൾ–കേസരി എ. ബാലകൃഷ്ണപിളളയുടെ നേതൃത്വം–സാമൂഹ്യപരിഷ്കരണവാദങ്ങൾ– റിയലിസം തകഴി, ദേവ്, ബഷീർ, പൊൻകുന്നം വർക്കി, കാരൂർ, പൊറ്റക്കാട്, ഉറൂബ്, സരസ്വതിയമ്മ, ലളിതാംബിക അന്തർജനം തുടങ്ങിയ കഥാകൃത്തുക്കൾ.

വിശദപഠനം

1. തഹസീൽദാരുടെ അച്ഛൻ തകഴി

2. ഭൂമിയുടെ അവകാശികൾ ബഷീർ

3. ചെകുത്താൻ കാരൂർ

4. ചോലമരങ്ങൾ സരസ്വതിയമ്മ

യൂണിറ്റ്–3

ആധുനികചെറുകഥ. ആധുനികത മലയാളത്തിൽ–പ്രതിപാദ്യത്തിലെയും പ്രതിപാദനത്തിലെയും പുതുമ–മാറിയകാലം–ഭാവുകത്വ പരിണാമം–എം.ടി, ഒ.വി.വിജയൻ, മാധവിക്കുട്ടി, ടി.പദ്മനാഭൻ, മുകുന്ദൻ, കാക്കനാടൻ, കോവിലൻ, വി.കെ.എൻ, സക്കറിയ തുടങ്ങിയ കഥാകൃത്തുക്കൾ

വിശദപഠനം

1. കർക്കിടകം എം.ടി. വാസുദേവൻ നായർ

2. നെയ്പായസം മാധവിക്കുട്ടി

3. കടൽത്തീരത്ത് ഒ.വി. വിജയൻ

4. പ്രഭാതം മുതൽ പ്രഭാതം വരെ മുകുന്ദൻ

യൂണിറ്റ്–4

ആധുനികാനന്തരചെറുകഥ. കഥയിലെ സമകാലിക ശബ്ദങ്ങൾ–ലോകവീക്ഷണത്തിൽ വന്ന മാറ്റം–ജീവിതക്രമത്തിലെ പുതിയ കാഴ്ചകൾ–സ്ത്രീമുന്നേറ്റം–ആഗോളവത്കരണം–ഉപഭോഗസംസ്കാരം– രാഷ്ട്രീയതലം. സാറാജോസഫ്, ഗ്രേസി, ചന്ദ്രമതി, അഷിത, സിതാര, ഇന്ദുമേനോൻ, രേഖ, കൊച്ചുബാവ, സി.വി.ബാലകൃഷ്ണൻ, പി.സുരേന്ദ്രൻ, അശോകൻ ചരുവിൽ, അഷ്ടമൂർത്തി, സന്തോഷ് ഏച്ചിക്കാനം, സുഭാഷ് ചന്ദ്രൻ, ഇ. സന്തോഷ്കുമാർ, കെ.ഏ. സെബാസ്റ്റ്യൻ, ഉണ്ണി.ആർ, ഹരീഷ്. എസ്.

വിശദപഠനം

1. ഓരോ എഴുത്തുകാരിയുടെ ഉളളിലും സാറാജോസഫ്

2. ഒരു മഹാസമരത്തിന്റെ അവശിഷ്ടങ്ങൾ പി. സുരേന്ദ്രൻ

3. കൊമാല സന്തോഷ് ഏച്ചിക്കാനം

4. സംഘപരിവാർ ഇന്ദുമേനോൻ

സഹായകഗ്രന്ഥങ്ങൾ

ചെറുകഥ ഇന്നലെ, ഇന്ന് എം. അച്യുതൻ

മലയാളചെറുകഥാസാഹിത്യചരിത്രം എം.എം. ബഷീർ

ചെറുകഥാപ്രസ്ഥാനം എം.പി.പോൾ

ആദ്യകാല കഥകൾ (എഡി) കെ.എസ്.രവികുമാർ

ചെറുകഥ വാക്കും വഴിയും കെ.എസ്. രവികുമാർ

കഥയും ഭാവുകത്വപരിണാമവും കെ.എസ്. രവികുമാർ

എം.ടി : അക്ഷരശില്പി കെ.എസ്. രവികുമാർ

ചെറുകഥയുടെഛന്ദസ് വി. രാജകൃഷ്ണൻ

കഥ തേടുന്ന കഥ എൻ. പ്രഭാകരൻ

കഥ കാലം പോലെ എൻ. ശശിധരൻ

കഥ ആഖ്യാനവും അനുഭവസത്തയും കെ.പി.അപ്പൻ

കഥാന്തരം വി.ആർ. സുധീഷ്

കഥാന്തരങ്ങൾ പി.കെ. രാജശേഖരൻ