ആധുനിക മലയാള കവിതയെ വിമര്‍ശനാത്മകമായി വിലയിരുത്തികൊണ്ട് ബൗദ്ധികവും സംഘടനാപരവും വൈയക്തികവുമായ പരിപ്രേക്ഷ്യം രൂപപ്പെടുത്തുക എന്നുള്ളതാണ് ഈ കോഴ്‌സിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് . മലയാള കാവ്യ പാരമ്പര്യത്തെയും കാവ്യഭാഷയെയും സവിശേഷമായി പഠിക്കുന്ന ഈ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികളുടെ ചരിത്രാത്മകവും ലാവണ്യാത്മകവുമായ നിലപാടുകളെ സൂക്ഷ്മതമമായി നവീകരിക്കുവാന്‍ സാധിക്കുന്നു. കേരളത്തിന്റെ കാവ്യസംസ്‌ക്കാരത്തെയും സാഹിത്യത്തെയും വിമര്‍ശനാത്മകമായി സ്വാംശീകരിക്കുക എന്നത് ഈ കോഴ്‌സിലൂടെ സാധിക്കുന്നു.