Sanskrit for Special Purpose - Ayurveda
ആയുർവ്വേദഗ്രന്ഥങ്ങൾ സംസ്കൃതത്തിൽ എഴുതപ്പെട്ടവയാണ് എന്നതിനാൽ ആ ഭാഷയുടെ പരിചയം ആയുർവ്വേദം പഠിക്കുന്നവർക്ക് സഹായകമാകും. സംസ്കൃതഭാഷയുടെ ഒരു പ്രത്യേകത അതിന്റെ വ്യാഖ്യാനസാധ്യതകളാണ്. പദം, വിഭക്തി, സമാസം, നിപാതം, ഉപസർഗം, പ്രകരണം തുടങ്ങി ഓരോ ഘടകത്തിനും ഉള്ള വ്യാഖ്യാനസാധ്യതകൾ പരിചയപ്പെടുത്തുക എന്നതാണ് ഈ കോഴ്സിന്റെ ഉദ്ദേശ്യം. ഇതിലൂടെ പഠിതാവിന് ഏത് ആയുർവ്വേദം പുസ്തകവും ഫലപ്രദമായി വായിച്ച് മനസ്സിലാക്കാൻ ഉള്ള രീതിശാസ്ത്രം കണ്ടെത്താൻ കഴിയും.
Basic Sanskrit Course in Malayalam
പൊതുജനങ്ങൾക്ക് സംസ്‌കൃതഭാഷയെ പരിചയപ്പെടുത്തുകയും അഭിരുചി വളർത്തുകയും ചെയ്യുക എന്ന ആശയത്തോട് കൂടി രൂപകൽപന ചെയ്തിട്ടുള്ള ഒരു കോഴ്സ് ആണ് ഇത്. സംസ്‌കൃതം ഒട്ടും അറിയാത്തവർക്കായി അക്ഷരങ്ങൾ, വാക്കുകൾ, ലഘുവാക്യങ്ങൾ, എന്നിവയെ പരിചയപ്പെടുത്തുന്ന സരളപാഠ്യപദ്ധതിയാണ് ഇത്. ശ്ലോകങ്ങളിലൂടെയും കഥകളിലൂടെയും ഭാഷയെ പരിചയപ്പെടുത്തുന്ന ഈ പാഠ്യപദ്ധതിയിലൂടെ സംസ്കൃതഭാഷയെ പരിചയപ്പെടുവാനും ലഘുവാക്യങ്ങൾ രചിക്കുവാനും കാവ്യാസ്വാദനത്തിനുമുള്ള പരിശീലനം ലഭിക്കുന്നതാണ്. ഒപ്പം തന്നെ സംസ്കൃതസാഹിത്യത്തിലെ വ്യത്യസ്തങ്ങളായ കഥകൾ, സുഭാഷിതങ്ങൾ, ശ്രീരാമോദന്തം, ഭഗവദ്‌ഗീത പോലുള്ള കൃതികൾ ഇവയുടെയൊക്കെ പരിചയവും സിദ്ധിക്കുന്നു.